ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പിനാക റോക്കറ്റ് വാങ്ങാൻ ഫ്രാൻസ് നീക്കം നടത്തുന്നെന്ന് റിപ്പോർട്ട്. ഇതുവരെ ഇന്ത്യ ഫ്രാൻസിൽ നിന്നായിരുന്നു യുദ്ധവിമാനങ്ങളും അന്തർവാഹികളുമൊക്കെ വാങ്ങിയിരുന്നത്. ......
ഒരു നെല്ലൂർ പശുവിന്റെ വിലയാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്. ബ്രസീലിൽ നടന്ന ലേലത്തിൽ വിയറ്റിന–19 എന്നു പേരുള്ള നെല്ലൂർ പശുവിന് ലഭിച്ചത് 40 കോടി രൂപയാണ്. ......
ജോർജിയയിൽ വാടക ഗർഭധാരണ കേന്ദ്രങ്ങളിൽ അടിമകളായിരുന്നെന്ന് വെളിപ്പെടുത്തി മൂന്നു സ്ത്രീകൾ. തായ്ലൻഡ് സ്വദേശിനികളായ യുവതികളാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ......
വാഷിങ്ടൺ: അമേരിക്ക ഗാസ മുമ്പ് ഏറ്റെടുക്കുമെന്ന നിലപാട് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഏറ്റെടുത്താൽ പിന്നെ പലസ്തീനികൾക്ക് ഗാസയിൽ അവകാശമുണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ......
കാലിഫോർണിയ: അമേരിക്കൻ പതാക അഴിച്ചുമാറ്റി പകരം മെക്സിക്കൻ പതാക ഉയർത്തിയ യുവതി അറസ്റ്റിൽ. കാലിഫോർണിയ സ്വദേശിനി ക്രിസ്റ്റൽ അഗ്വിലാറാണ് അറസ്റ്റിലായത്. കാലിഫോർണിയയിലെ ബേക്കേഴ്സ്ഫീൽഡിലെ ഹാർട്ട് പാർക്കിലാണ് ഇരുപത്തിനാലുകാരിയായ യുവതി അമേരിക്കൻ പതാക അഴിച്ചുമാറ്റി മെക്സിക്കൻ പതാക ഉയർത്തിയത്.
കൊടിമരത്തിന് ചുറ്റുമുണ്ടായിരുന്ന ചങ്ങല മുറിച്ച് അകത്തുകയറിയ യുവതി യുഎസ് പതാക താഴെയിറക്കി ചെളിയിലേക്ക് വലിച്ചെറിഞ്ഞെന്നും പകരം മെക്സിക്കോയുടെ പതാക ഉയർത്തിയെന്നുമാണ് പൊലീസ് പറയുന്നത്. പിടിച്ചുമാറ്റാൻ വന്ന പാർക്കിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് യുവതി കയർത്തു. ......
അമേരിക്കൻ പ്രസിഡന്റിന്റെ കസേരയിലിരിക്കുന്ന ഇലോൺ മസ്കിന്റെ ചിത്രം കവർ പേജിൽ അച്ചടിച്ച ടൈം മാഗസിനെതിരായ ട്രംപിന്റെ പരാമർശം മറ്റേതൊരു ഭരണാധികാരിയേയും പോലെ ട്രംപും വിമർശനങ്ങളെയും അക്ഷരങ്ങളെയും ഭയക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. അമേരിക്കൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഇലോൺ മസ്കാണെന്ന വ്യാഖ്യാനവുമായാണ് ഇക്കുറി ടൈം മാഗസിൻ തങ്ങളുടെ കവർ ചിത്രം തയ്യാറാക്കിയത്. ......
ന്യൂയോർക്ക്: വിസ സംബന്ധിച്ച നിയമപരമായ പ്രശ്നങ്ങൾ നേരിടുന്ന ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരനെ നാടുകടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഹാരി രാജകുമാരനെ അമേരിക്കയിൽ തുടരാൻ അനുവദിക്കുമെന്ന് ട്രംപ് വ്യക്തമാക്കുന്നത്. ......
നദിയിലെ ജലം ചുവപ്പുനിറമായതോടെ പ്രദേശവാസികൾ ആശങ്കയിൽ. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലാണ് നിറംമാറ്റം സംഭവിച്ചത്. ......
വാഷിങ്ടൺ: അധികാരത്തിലെത്തിയതിന് പിന്നാലെ തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരായ പ്രതികാര നടപടികൾ തുടരുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി ട്രംപ് റദ്ദാക്കി.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി നേരത്തേ തന്നെ ട്രംപ് റദ്ദാക്കിയിരുന്നു. ......
ഹമാസിനെതിരെ സമ്പൂർണ വിജമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്. ബന്ദികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾക്കുള്ള മറുപടി പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അവകാശപ്പെട്ടത്. ......